കാത്തിരുപ്പ്..
അന്ന് ഒരു ശനിയാഴ്ച ആയിരുന്നു...പണ്ട് സ്കൂളിൽ പോകുമ്പോൾ തിങ്കളാഴ്ചകളിലുണ്ടായിരുന്ന അതേ മടിയാണ് ഇവിടെ എനിക്ക് ശനിയാഴ്ചകളി ൽ ജോലിക്ക് പോകാനും. .രാവിലെ പതിവു പോലെ മൊബൈൽ നോക്കിയപ്പോൾ നവീൻ അയച്ച മെസേജ് കണ്ടു ..."we are coming for consultation today around 11.30am with my colleague & family .. നവീനും സ്വപ്നയും ഷാർജയിൽ ഞാൻ ജോലി ചെയ്യുന്ന സമയത്ത് ഉള്ള എൻറെ ആദ്യ കാല patients ആണ്..അതിലുപരി നല്ല സുഹൃത്തുക്കളും. പെട്ടെന്ന് ഒരു ഉഷാറൊക്കെ തോന്നി.വേഗം ഒരുങ്ങി clinic ൽ പോയി . പറഞ്ഞ പോലെ കൃത്യസമയം തന്നെ ഞങ്ങളുടെ ആയുർവേദ സെന്ററിൽ അവരെത്തി.രണ്ടു family യിലും കൂടി 3 മക്കൾ..clinic ആകെ ബഹളമയം. പതിവു കുശലം പറച്ചിൽ..കൂടെ വന്ന friend ൻറെ ഭാര്യ ആണ് എൻറെ patient ..ഞാൻ അവരെയും കൂട്ടി consultation room ൽ കയറുമ്പോഴേക്കും നവീൻ ഓടി വന്ന് എന്റെ റൂമിൽ കയറി..ഞാൻ കൂടെ ചെന്നു.."അവർ പറയുന്ന കാര്യങ്ങൾ കേട്ട് മരുന്ന് കൊടുത്താൽ മാത്രം മതി. അങ്ങോട്ട് ഒന്നും ചോദിക്കേണ്ട "വളരെ പതുക്കെ നവീൻ പറഞ്ഞു. ഉള്ളിൽ ചെറുതായൊര...