വലിയ കാൻവാസിനും പുറകിൽ...

നിൻ വാക്കുകളുടെ ശലഭതുടിപ്പിൽ പെട്ടു ഞാൻ കുഴങ്ങി...
കാണുന്ന വർണളെല്ലാം കാൻവാസിൽ ചാലിച്ച് ഞാൻ നിനക്കു  വേണ്ടി കാത്തിരുന്നു...
അഭിനന്ദനത്തിൻ വർണതുരുത്തിൽ ഞാൻ
തുടുത്ത് തുടുത്ത്   ഒരു നിലാവായി..
എൻറെ  കാൻവാസിൽ
നിലാവ് നിറഞ്ഞു തൂവി...
അതേ; ഞാൻ ഒരു ചിത്രകാരിയായി...
ഒടുവിലിപ്പോൾ....
നിൻറെ വാക്കുകളുടെ തുരുമ്പിച്ച
മുൾവേലിയിൽ കുരുങ്ങി  എൻറെ മനസ്സ് മുറിഞ്ഞു..
പോറലുകളിലെ ചോരത്തുള്ളികളും എൻറെ
പഴയ നിലാവും ചാലിച്ച് ഞാൻ വീണ്ടും
ചിത്രമെഴുതി...
ലോകം വീണ്ടും പറഞ്ഞു-
നീ ഒരു വലിയ...വലിയ ചിത്രകാരി...
പക്ഷെ നീ മാത്രം...എന്തോ അത് പറഞ്ഞില്ല... 

Comments

Popular posts from this blog

കാത്തിരുപ്പ്..

പുഴ