Posts

Showing posts from August, 2018

വലിയ കാൻവാസിനും പുറകിൽ...

നിൻ വാക്കുകളുടെ ശലഭതുടിപ്പിൽ പെട്ടു ഞാൻ കുഴങ്ങി... കാണുന്ന വർണളെല്ലാം കാൻവാസിൽ ചാലിച്ച് ഞാൻ നിനക്കു  വേണ്ടി കാത്തിരുന്നു... അഭിനന്ദനത്തിൻ വർണതുരുത്തിൽ ഞാൻ തുടുത്ത് തുടുത്ത്   ഒരു നിലാവായി.. എൻറെ  കാൻവാസിൽ നിലാവ് നിറഞ്ഞു തൂവി... അതേ; ഞാൻ ഒരു ചിത്രകാരിയായി... ഒടുവിലിപ്പോൾ.... നിൻറെ വാക്കുകളുടെ തുരുമ്പിച്ച മുൾവേലിയിൽ കുരുങ്ങി  എൻറെ മനസ്സ് മുറിഞ്ഞു.. പോറലുകളിലെ ചോരത്തുള്ളികളും എൻറെ പഴയ നിലാവും ചാലിച്ച് ഞാൻ വീണ്ടും ചിത്രമെഴുതി... ലോകം വീണ്ടും പറഞ്ഞു- നീ ഒരു വലിയ...വലിയ ചിത്രകാരി... പക്ഷെ നീ മാത്രം...എന്തോ അത് പറഞ്ഞില്ല... 

പുഴ

ആ പുഴ....അത് തീർച്ചയായും ഒഴുകുകയായിരുന്നു... ഓളങ്ങളിലേക്കു ചാഞ്ഞ  ഇലഞ്ഞി പൂക്കൾ പൊഴിച്ചു കൊണ്ടേയിരുന്നു.. ഓളങ്ങളിൽ  പണ്ട് ഞാൻ ഒഴുക്കിയ ഒരു പൂവ്...അതെനിക്കു തിരികെ വേണം... ഞാൻ കരഞ്ഞു.... പുഴ എന്നെ തലോടി.. എൻറെ  ആഴങ്ങളിൽ ഞാൻ ആ പൂമണം കരുതിയിരിക്കുന്നു... നീ വരിക.. ആഴങ്ങളിലേക്കു മുങ്ങിയകന്ന എൻറെ അവസാന  നിശ്വാസ കുമിളകളിലേക്ക് ഇലഞ്ഞിമരം പൂക്കൾ പൊഴിച്ചു കൊണ്ടേയിരുന്നു... ആ പുഴ....അത് തീർച്ചയായും ഒഴുകുക തന്നെയായിരുന്നു...