പുഴ

ആ പുഴ....അത് തീർച്ചയായും ഒഴുകുകയായിരുന്നു...
ഓളങ്ങളിലേക്കു ചാഞ്ഞ  ഇലഞ്ഞി
പൂക്കൾ പൊഴിച്ചു കൊണ്ടേയിരുന്നു..
ഓളങ്ങളിൽ  പണ്ട് ഞാൻ ഒഴുക്കിയ ഒരു പൂവ്...അതെനിക്കു തിരികെ വേണം...
ഞാൻ കരഞ്ഞു....
പുഴ എന്നെ തലോടി..
എൻറെ  ആഴങ്ങളിൽ ഞാൻ ആ പൂമണം
കരുതിയിരിക്കുന്നു...
നീ വരിക..
ആഴങ്ങളിലേക്കു മുങ്ങിയകന്ന എൻറെ
അവസാന  നിശ്വാസ കുമിളകളിലേക്ക്
ഇലഞ്ഞിമരം പൂക്കൾ പൊഴിച്ചു കൊണ്ടേയിരുന്നു...
ആ പുഴ....അത് തീർച്ചയായും ഒഴുകുക തന്നെയായിരുന്നു...



Comments

  1. Kollamallo ,, Ente pondaati ne toppikkumo ????????

    ReplyDelete
  2. Njanum kure pookkalokke ozhukki vittirunnu. Pakshe ozhukiyozhuki avayku niravum manavumokke nashtappettu. Veruthe ozhukkinoppam yanthrikamayi ozhukikkondeyirikkunnu ennu mathram

    ReplyDelete

Post a Comment

Popular posts from this blog

കാത്തിരുപ്പ്..

വലിയ കാൻവാസിനും പുറകിൽ...