കാത്തിരുപ്പ്..
അന്ന് ഒരു ശനിയാഴ്ച ആയിരുന്നു...പണ്ട് സ്കൂളിൽ പോകുമ്പോൾ തിങ്കളാഴ്ചകളിലുണ്ടായിരുന്ന അതേ മടിയാണ് ഇവിടെ എനിക്ക് ശനിയാഴ്ചകളി
ൽ ജോലിക്ക് പോകാനും. .രാവിലെ പതിവു പോലെ മൊബൈൽ നോക്കിയപ്പോൾ നവീൻ അയച്ച മെസേജ് കണ്ടു ..."we are coming for consultation today around 11.30am with my colleague & family .. നവീനും
സ്വപ്നയും ഷാർജയിൽ ഞാൻ ജോലി ചെയ്യുന്ന സമയത്ത് ഉള്ള എൻറെ ആദ്യ കാല patients ആണ്..അതിലുപരി നല്ല സുഹൃത്തുക്കളും. പെട്ടെന്ന് ഒരു ഉഷാറൊക്കെ തോന്നി.വേഗം ഒരുങ്ങി clinic ൽ പോയി .
പറഞ്ഞ പോലെ കൃത്യസമയം തന്നെ ഞങ്ങളുടെ ആയുർവേദ സെന്ററിൽ അവരെത്തി.രണ്ടു family യിലും കൂടി 3 മക്കൾ..clinic ആകെ ബഹളമയം.
പതിവു കുശലം പറച്ചിൽ..കൂടെ വന്ന friend ൻറെ ഭാര്യ ആണ് എൻറെ patient ..ഞാൻ അവരെയും കൂട്ടി consultation room ൽ കയറുമ്പോഴേക്കും നവീൻ ഓടി വന്ന് എന്റെ റൂമിൽ കയറി..ഞാൻ കൂടെ ചെന്നു.."അവർ പറയുന്ന കാര്യങ്ങൾ കേട്ട് മരുന്ന് കൊടുത്താൽ മാത്രം മതി. അങ്ങോട്ട് ഒന്നും ചോദിക്കേണ്ട "വളരെ പതുക്കെ നവീൻ പറഞ്ഞു.
ഉള്ളിൽ ചെറുതായൊരു irritation തോന്നിയെങ്കിലും ഒന്നും പറഞ്ഞില്ല.നവീൻ ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ എന്ന് മാത്രം മനസ്സിൽ ഓർത്തു.
ഞാൻ രോഗിയെ റൂമിലേക്ക് വിളിച്ചു ..അവരുടെ ഭർത്താവ് ഫോണിൽ ആണ്. ആ സ്ത്രീ ഒറ്റയ്ക്ക് അകത്തു വന്നു. വളരെ കുറച്ച് മാത്രം സംസാരിക്കുന്ന പ്രകൃതി.. ഇടതു കാൽമുട്ടിനാണ് വേദന..പരിശോധനയിൽ നീര് വല്ലാതെ കല്ലിച്ചു കിടക്കുന്നത്കണ്ടു .എവിടെയോ ശക്തിയായി ഇടിച്ച പോലെ. "തട്ടിയ ഉടനെ ഒന്നും ചെയ്തില്ലല്ലേ.."എന്ന ചോദ്യത്തിന് മറുപടി ഒരു കരച്ചിൽ ആയിരുന്നു..എനിക്കാണെങ്കിൽ നവീനിൻറെ വിലക്ക് മറികടന്ന് ഒന്നും ചോദിക്കാനും വയ്യ. എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥ..പെട്ടെന്ന് അവരുടെ ഭർത്താവ് റൂമിലോട്ട് വന്നു .."sorry doctor.. കമ്പനിയിൽ നിന്നും urgent call വന്നു.."അപ്പോളാണ് അയാൾ ഭാര്യ കരയുന്നത് കണ്ടത്.പിന്നെ അവരെ ആശ്വസിപ്പിക്കുന്ന തിരക്കിലായി..എൻറെ presence തന്നെ രണ്ടാളും മറന്ന പോലെ ..അവരുടെ സ്വകാര്യതയിൽ വിഘ്നം വരുത്താതെ ഞാൻ ഇരുന്നു..എൻറെ consultation room ൽ എന്നൊക്കെയാണ് നടക്കുന്നത് എന്നും ആലോചിച്ച്..
കുറച്ച് സമയം കഴിഞ്ഞപ്പോൾ രണ്ടാളും normal ആയി..അയാൾ പറഞ്ഞു തുടങ്ങി..
"ഒരാഴ്ച മുമ്പ് നാട്ടിൽ നിന്നും അനിയൻ വിളിച്ചു..ചേട്ടൻ എത്രയും പെട്ടെന്ന് നാട്ടിൽ വരണം. ചേച്ചിയും മക്കളും യാത്ര ചെയ്ത കാർ accident ആയി "..serious ആയി ഒന്നും ഇല്ല എന്ന് അവൻ പറഞ്ഞുവെങ്കിലും എന്തോ ഒരു അപകടസൂചന മനസ്സിൽ മുഴങ്ങി..രാവിലെ വിളിച്ചപ്പോൾ ബന്ധുവീട്ടിൽ കല്യാണത്തിന് പോകുന്ന കാര്യം ഭാര്യ പറഞ്ഞിരുന്നത് ഓർത്തു ..ആകെ തളരുന്ന പോലെ..എൻറെ മുഖം കണ്ട് colleagues ഓടി വന്നു..എങ്ങനെയൊക്കെയോ ഞാൻ കാര്യങ്ങൾ പറഞ്ഞൊപ്പിച്ചു..പിന്നീട് എല്ലാം പെട്ടെന്നായിരുന്നു..ഏറ്റവും അടുത്ത ടിക്കറ്റ് എടുത്ത് നാട്ടിലേക്ക് എന്നെ കയറ്റി വിടുന്ന വരെ പലരും എൻറെ ഒപ്പം തന്നെ ഉണ്ടായിരുന്നു .എയർപോർട്ടിൽ നിന്നും പുറത്തു കടക്കുമ്പോൾ തന്നെ അനിയനെ കണ്ടു..അവൻറെ മുഖം കണ്ടപ്പോൾ തന്നെ എൻറെ പേടി അസ്ഥാനത്തല്ലെന്നു എനിക്ക് ഉറപ്പായിരുന്നു. എന്തും നേരിടാൻ മനസ്സിനെ ഒരുക്കി.
പോകുന്ന വഴി അനിയൻ കാര്യങ്ങൾ ചുരുക്കി പറഞ്ഞു. "ചേട്ടൻ സംയമനം പാലിക്കണം..നമ്മുടെ മോൾ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ചേച്ചിക്കും മോനും നിസാര പരിക്കുകളേ ഉള്ളൂ "അവൻ പറയുന്നത് ഒന്നും എൻറെ ഉള്ളിൽ കയറുന്നില്ലായിരുന്നു
ആകെ ഒരു മരവിപ്പായിരുന്നു. ഇതൊക്കെ ഒരു സ്വപ്നം ആയിരുന്നുവെങ്കിൽ...അങ്ങനെ വീട് എത്തി...ആരൊക്കെയോ അവിടെ കൂടി നിൽക്കുന്നു. ഒന്നും പറയാതെ ഞാൻ വീട്ടിൽ കയറി..അവിടെ എൻറെ മോൾ ഉറക്കത്തിൽ എന്ന പോലെ കിടക്കുന്നു..അടുത്ത് തന്നെ ഒന്നു കരയാൻ പോലും കഴിയാതെ പ്രതിമ പോലെ എൻറെ ഭാര്യയും ,അനിയത്തി ഇനിയൊരിക്കലും ഉണരില്ല എന്ന സത്യം ഉൾക്കൊള്ളാൻ ആവാത്ത ഏഴു വയസ്സ് പ്രായമുള്ള മകനും..ഞാനും അവരുടെ അടുത്ത് ഇരുന്നു...ഇനിയൊരിക്കലും ഉണ്ടാകാത്ത
ഞങ്ങൾ ഒരുമിച്ചുള്ള പല നല്ല moments ഉം ഓർത്തു കൊണ്ട്..ഇത്രയേ ഉള്ളൂ ജീവിതം..ഇന്നലെ വരെയുള്ള എൻറെ കുടുംബം എന്ന സ്വകാര്യ അഹങ്കാരം ആണ് ഇന്ന് ചിന്നഭിന്നമായി കിടക്കുന്നത്.പൂമ്പാറ്റയെ പോലെ ഈ വീട്ടിൽ പാറി പറന്നു നടന്ന മോളാണ് അനക്കമറ്റ് കിടക്കുന്നത്...
ശവസംസ്ക്കാരം കഴിഞ്ഞ് എത്രയും പെട്ടെന്ന് ഞങ്ങൾ ആ വീട്ടിൽ നിന്നും രക്ഷപ്പെടുകയായിരുന്നു .
അത്രയ്ക്കും മോൾടെ ഓർമ്മകൾ അവിടെ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു...ഒരു മാറ്റം അത്യാവശ്യം ആയിരുന്നു..വിസ ഉള്ളത് കൊണ്ട് ഇങ്ങോട്ട് വന്നു..ഇപ്പോൾ നവീ
ൻറെ കൂടെയാണ് താമസം. മോൻ ഒരു വിധം normal ആയി. ഭാര്യ ഇപ്പോഴും ഇങ്ങനെ ആണ്..എന്തെങ്കിലും അവിവേകം കാണിക്കുമോ എന്ന പേടി കൊണ്ട് നാട്ടിൽ വിടാനും പേടിയാണ്..ഇപ്പോൾ രണ്ടു ദിവസമായി മുട്ടിനു നല്ല വേദനയും ഉണ്ട്..അന്ന് accident ആയപ്പോൾ തട്ടിയതായിരിക്കും..അയാൾ പറഞ്ഞു നിർത്തി..ഇപ്പോൾ എൻറെ എല്ലാ സംശയങ്ങൾക്കും ഉത്തരം കിട്ടി..എന്തു പറഞ്ഞു ഇവരെ ആശ്വസിപ്പിക്കും...അങ്ങിനെയുള്ള സംസാരം പണ്ടേ എനിക്ക് വശമില്ല..എന്നിട്ടും എന്തോ പറഞ്ഞൊപ്പിച്ച് ഞാൻ പെട്ടെന്ന് തന്നെ prescription എഴുതി..മരുന്ന് കഴിക്കേണ്ട വിധവും പുരട്ടേണ്ട വിധവും എല്ലാം പറഞ്ഞ് വിഷയം മാറ്റി..എങ്ങനെ എങ്കിലും ഇവരെ ഒന്നു പറഞ്ഞു വിടണം എന്നായിരുന്നു എന്റെ ഉള്ളിൽ..ഇതിൽ കൂടുതൽ സമയം ഇവരുടെ മുന്നിൽ കരയാതെ പിടിച്ചു നിൽക്കാൻ എനിക്ക് കഴിയില്ല ..ഡോക്ടർ ആണെങ്കിലും ഞാനും ഒരു അമ്മയാണല്ലോ..
അപ്പോൾ ആണ് അയാൾ ഒരു കാര്യം കൂടി ചോദിക്കാനുണ്ടെന്നു പറഞ്ഞ് കുറച്ച് reports എടുത്തു തന്നത് ..ആ സ്ത്രീയുടെ ഗർഭാശയ സംബന്ധമായ reports ആയിരുന്നു അത്. "കല്യാണം കഴിഞ്ഞു കുറെയേറെ treatment കഴിഞ്ഞാണ് കുട്ടികൾ ആയത് ..ഇനിയൊരു pregnancy അപകടം ആണെന്നാണ് അന്ന് പറഞ്ഞത്..ഡോക്ടർ ഒന്നു നോക്കുമോ??"ആ സന്ദർഭത്തിൽ ഒട്ടും ചേരാത്ത ഒരു ചോദ്യം എന്ന്
ഉള്ളിൽ തോന്നിയെങ്കിലും ഞാൻ അവരുടെ uterus problems എല്ലാം വിശദമായി നോക്കി പറഞ്ഞുകൊടുത്തു. നാട്ടിൽ ചെന്ന്
ഒരു gynaecologist നെ കണ്ട് അടുത്ത pregnancy
ക്ക് ശ്രമിക്കുന്നത്ആണ് നല്ലത്..ഞാൻ ചോദിക്കാതെ മനസ്സിൽവച്ച ആ ചോദ്യം എൻറെ മുഖത്ത് നിന്നും വായിച്ചു ആ മനുഷ്യൻ എന്നോട് ചോദിച്ചു."ഡോക്ടർ ഇപ്പോൾ വിചാരിക്കുന്നുണ്ടാവും ഒരു കുഞ്ഞു മരിച്ചു ഒരാഴ്ച കഴിയുമ്പോഴേക്കും മറ്റൊരു കുട്ടിയെ പറ്റി എങ്ങനെ ഇവർക്ക് ചിന്തിക്കാൻ പ റ്റു ന്നുവെന്ന് ..
ഞങ്ങളുടെ മോൾ തിരിച്ചു വരും..അവൾക്ക് ഞങ്ങളെ വിട്ടു പോ
കാനൊന്നും പറ്റില്ല.ഞങ്ങളുടെ മോൾ ആയി തന്നെ അവൾ പുനർജനിക്കും .അതിനുള്ള കാത്തിരിപ്പിൽ ആണ് ഞങ്ങൾ.."
എൻറെ നെഞ്ചിനകത്തൊരു ഭാരം നിറയുന്നതും കണ്ണുകൾ നിറഞ്ഞു വരുന്നതും ഞാൻ അറിഞ്ഞു .എങ്ങിനെയൊക്കെയോ സ്വയം നിയന്ത്രിച്ചു ഞാൻ അവരെ യാത്രയാക്കി..ഭാര്യയെയും മകനെയും ചേർത്തു പിടിച്ചു കൊണ്ട് നവീൻറെയും ഫാമിലിക്കും ഒപ്പം ആ മനുഷ്യൻ നടന്നകലുമ്പോൾ അവരുടെ മകൾ അവരിലേക്കു തന്നെ തിരിച്ചു വരുമെന്ന് എൻറെ മനസ്സും ഉറപ്പിക്കുകയായിരുന്നു....

valare manoharam Siny… GBU
ReplyDelete